Posts

Showing posts from 2013

ഭ്രാന്തിയിൽ നിന്നു അമ്മയിലേക്കുള്ള ദൂരം

Image
''ഇവൾ ലീല. ഈ ഗ്രാമത്തിന്റെ രാത്രികൾക്ക് ലീലയുടെ വിയർപ്പിന്റെ ഗന്ധമായിരുന്നു എന്നതു ചരിത്രം'' ഏതൊരു ഗ്രാമത്തിനും സ്വന്തമായി ഒരു അഭിസാരികയുണ്ടാകും.. പകൽ വെളിച്ചത്തിൽ വഴിപിഴച്ചവളെന്ന പഴിയേറ്റുവാങ്ങാനും ഇരുളിന്റെമറവിൽ ആ ഗ്രാമത്തിന്റെ അടങ്ങാത്ത കാമം ശമിപ്പിക്കാനും ജന്മംകൊണ്ടവർ. ആഡംബര ജീവിതം മൊഹിച്ചിട്ടോ ആടങ്ങാത്ത ശരീര ദാഹം കൊണ്ടൊ അല്ല അവർ കുലടയെന്നെ പേരണിയുന്നത്. നിലമ്പൊത്താറായ കൂരകളിൽ തന്റ്റെ കുഞ്ഞുങ്ങൾ പട്ടിണി കൊണ്ട് ചാകാതിരിക്കാൻ വേണ്ടിയാണു അവർ മടിക്കുത്തഴിച്ചത്. ഇവൾ ലീല. ഈ ഗ്രാമത്തിന്റെ രാത്രികൾക്ക് ലീലയുടെ വിയർപ്പിന്റെ ഗന്ധമായിരുന്നു എന്നതു ചരിത്രം. എന്റെ കാഴ്ചയിലേക്ക് അവൾ നടന്നു വന്നപ്പൊഴെക്കും ആ ശരീരത്തിൽ നിറയെ ചുളിവുകൾ മാത്രമായിരുന്നു. പ്രതാപകാലത്തിന്റെ  ചരിത്രം പറയാൻ ഒരു കറുത്ത മുടിപോലും അവശേഷിച്ചിരുന്നില്ല ആ തലയിൽ. ഇന്നത്തെ ലീലയ്ക്ക് ശ്രുംഗാരചേഷ്ടകളറിയില്ല നിർവികാരതയാണ് ആ പഴകി ദ്രവിച്ച കണ്ണുകൾക്ക്.നിലതെറ്റിയമനസുമാ‍യി ഒട്ടിയവയറിനോട് ചേർത്തുപിടിച്ച മടിശീലയിൽ ഉണക്കപൊയിലയുമായി ഇടവഴിയിലൂടെ വേഗത്തിൽ നടന്നു നീങ്ങും. ആരെയൊക്കെയോ എന്തിനെയൊക്കെയൊ ഭയന്നിട്ടെന്നവ

നനഞ്ഞ സദാചാരം

Image
  “നമ്മുടെ സഹോദരിമാരെ പീഡിപ്പിക്കുന്നവരെ വെടിവച്ചുകൊല്ലാൻ നിയമമുണ്ടാക്കാൻ തുനിഞ്ഞാൽ ആദ്യം നിയമസഭയിൽ അതിനെ അനുകൂലിച്ചു കൈപൊക്കുന്ന ആൾ ഞാനായിരിക്കും” പി.സി ജോർജ് കൈരളി റ്റിവിയുടെ “അന്യോന്യം” പരിപാടിയിൽ എൻ.പി ചന്ദ്രശേഖരനോട് പറഞ്ഞു. മഴകൊള്ളാതിരിക്കാൻ വേണ്ടി ചായക്കടയിൽ കയറി നിന്ന മനുഷ്യരെല്ലാം ആ പ്രസ്താവനയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുണ്ടിനക ത്തേക്ക് തണുപ്പരിച്ച് കയറിയപ്പൊൾ പലർക്കും സാമൂഹിക പ്രതിബദ്ധതയുണർന്നു.ഇന്നത്തെ സമൂഹത്തിന്റെ പോക്കിനേ കുറിച്ച് അവർ വാചാലരായി.മൂല്യച്യുതിയോർത്ത് കുണ്ഠിതപെട്ടു.ധർമ്മരാജനും,പി.ജെ.കുര്യനും തുടങ്ങി നിർഭയയും മഞ്ഞപ്രയും വരെ വിഷയീഭവിച്ചു.തിരോന്തൊരത്തേക്ക് പോകാനിറങ്ങിയ ദുശ്ശാസനക്കുറുപ്പ് ഉടയാത്ത ഖദറിൽ നിന്നോണ്ട് ഒരു പനാമയ്ക്ക് തീകോളുത്തി. കറുത്ത് തടിച്ച ചുണ്ടുകൾ ഒന്നു നക്കി നനച്ച ശേഷം കുറുപ്പ് പറഞ്ഞു “അങ്ങ് ഗൾഫിലൊക്കെ ചെയ്യുന്നപോലെ ഇവന്റെയൊക്കെ ഐറ്റം കണ്ടിച്ച് കളയണം”. “അതെ അതെ” ഒരു ചായ നീട്ടിയടിചോണ്ട് രാമണ്ണൻ കുറുപ്പിനെ ശരിവച്ചു. ബിവറേജിലേക്ക് പോകാൻ വന്ന പങ്ക്യാഷൻ മൂപ്പർ വിറക്കുന്ന കൈകളോടെ പ്രുഷ്ഠം ചൊറിഞ്ഞ്കൊണ്ട് തലയാട്ടി “റൈട്ട്”. മഴ കനത്തു.തൂവാനം

ഓർമ്മകളിലെ ലക്ഷ്മി

Image
സൂര്യനും പതിവിലേറെ തെളിഞ്ഞ് കത്തുന്നുഎന്റെ മനസുപോലെ എന്നവൾക്ക് തൊന്നി.എങ്ങിനെ തോന്നാതിരിക്കും?തെയിലക്കൊളുന്തുകളുടെ ഇളന്ന പച്ചക്കപ്പുറം നീലാകാശം. അതായിരുന്നു ഈക്കാലമത്രയും അവളുടെ ലോകം. തോട്ടത്തിന്റെ തണുപ്പിലൂടെയും തിണർപ്പി ലൂടെയും മൂക്കട്ടയൊലിപ്പിച്ച് നടന്നകാലത്തും; വിജനമായ ഇടവഴികളെയും,രാത്രികളെയും, തോട്ടത്തെ തന്നെയും ഭയന്ന തരുണിയായപ്പൊഴും ഉള്ളിലിരുന്നാരോ പറയുമ്പോലെ തോന്നി ഞങ്ങൾ എന്തോ പാപം ചെയ്തവരാണെന്ന്.അവളുടെ സംശയം ദൂരീകരണത്തിനു പ്രാപ്ത്തരായ ആരെയും അവൾ സ്വന്തം കൂട്ടത്തിൽ കണ്ടിരുന്നുല്ല. അങ്ങനെ ആ സംശയം ചലമിറ്റി വിങ്ങുന്ന ഒരു കരപ്പൻ പോലെ അവളിൽ കിടന്നു.എങ്കിലും ഇടയ്ക്കെപ്പൊഴൊ ഒരു തിരിച്ചറിവ് വന്നു..അത് അവളും കൊളുന്തു നുള്ളാൻ തുടങ്ങിയപ്പൊഴാണെന്നു തോന്നുന്നു..ഒരു തരം ധൈര്യം.ഒരുമിച്ചു നിൽക്കുമ്പോൾ തൊന്നുന്ന ഒരു സുരക്ഷിതത്വ ബോധം.കൂലിവാങ്ങി കുടിയിലേക്ക് പൊകുമ്പൊഴേക്കും ഇല്ലാണ്ടാകുന്ന ഒരുതരം കരുത്ത് അവൾ കൂട്ടുകാർക്കിടയിൽ വച്ച് അനുഭവിച്ചു...........................................................................................................................................................

തമിഴന്റെ പെണ്ണ്

Image
ഇഴമുറിയാതെ പെയ്ത മഴയിൽ ലോകമാകെ മാറിയപോലെ..ദുരന്ത വാർത്തകളൊരു പരമ്പരപോലെ വന്നുകൊണ്ടിരിക്കുന്നു.നനഞ്ഞുകുതിർന്ന കൂരകളിൽ വ്യാധികളൊഴിഞ്ഞ നേരമില്ല.ആശുപത്രികിടക്കകൾ നിറഞ്ഞു..ലോഷനും ബ്ലീച്ചിങ് പൌഡറും മണക്കുന്ന വരാന്തകളിൽ കർക്കിടകത്തിന്റെ തണുപ്പും പുതച്ച് ജനം വിറങ്ങലിച്ച് കിടന്നു. വരാന്തയക്ക് കീഴേ ഒഴുകുന്ന കലക്കവെള്ളത്തിൽ കഫക്കഷണങ്ങളങ്ങോളമിങ്ങോളമൊഴുകിനടന്നു. മഞ്ഞപിത്തവും ഡെങ്കിപ്പനി തുടങ്ങിയ മഹാമാരികൾ പടർന്നുപിടിക്കുകയാണ്.ഏതുനിമിഷവുമുണ്ടായേക്കാവുന്ന ഒരു മേഘവിസ്ഫോടനത്തിനെന്നപോലെ മരണം ആശുപത്രികൾക്കും കുടിലുകൾക്കും മുകളിൽ കനത്തു നിന്നു. പറമ്പിൽ മുട്ടൊപ്പം വെള്ളമാണ്..കിഴക്കേവീട്ടിലെ ചാണകക്കുഴിനിറഞ്ഞ് ഞങ്ങടെ മുറ്റത്തേക്കൊഴുകി.അഴുകിയ ഇലകളുടെയും ചാണകത്തിന്റെയും നാറ്റം തീൻ മേശവരെയുമെത്തി.നേരം വൈകിയാൽ അസഹനീയമായ കൊതുകുകടിയും.പത്രകാരൊച്ച വച്ചതിന്റെ പേരിൽ ആരോഗ്യപ്രവർത്തകരുടെ തലവെട്ടം എന്റെ പുരയിടത്തിലും കണ്ടു.വളരെ പെട്ടെന്നൊരു ബോധവൽക്കരണം നടത്തി ചെറിയ ചൂടുള്ള ഒരു ചായേം കുടിച്ച് ,മുട്ടൊപ്പം പാന്റ്സും ചുരുട്ടിവച്ച് ആരെയൊക്കെയൊ പ്രാകികൊണ്ട് അവർ മടങ്ങി. “ടാ..ആ കക്കൂസൊന്ന് കോരണം കാലം കുറെയായ

ചാന്ദിനി എന്ന അരവാണി

Image
പള്ളീക്കൂടത്തിൽ പഠിക്കുന്ന കാലത്തേ അവന് ചങ്ങാത്തം പെൺപിള്ളേരോടാണ്. അവരുടെ പാവാടതുമ്പിൽ കുരുങ്ങി നടക്കാനാണു അവന് പഥ്യം.പൊരയിലെത്ത്യാലും ഇത്താന്റെ പിന്നീന്ന് മാറാണ്ട് അടുക്കളെടെ പിന്നാമ്പുറത്തോ കുളിക്കടവിലോ ഒക്കെ ചുറ്റിത്തിരിയും. ഹൈസ്കൂളിൽ പോകാൻ തുടങ്ങിയ കാലത്തും ഇത്താനെ കൊണ്ട് അവൻ കണ്ണെഴുതിക്കും പൌഡറും ഇടുവിക്കും.“നസീറേ പെണ്ണ്ങ്ങള് കുളിക്ക്ന്നടത്ത് നിനക്കെന്നാടാ കാര്യം” അയലത്തെ കിളവിതള്ള കണ്ണുരുട്ടി. അതിനുത്തരം പറഞ്ഞത് ഫൌസിയ ആരുന്നു.“ഓനവിടെ നിന്നൊട്ടെ ഇത്താത്ത ഓനെ ഞമ്മടെ കൂട്ടത്തിലൊരാളായിട്ടേ കണ്ടിട്ടുള്ളൂ.ഓൻ നസീറല്ല നസിറിയാ ആകെണ്ടിയിരുന്ന്” പെണ്ണ്ങ്ങൾ അടിമുടിയിളക്കി ചിരിച്ചു.നസിറിന്റെ മുഖം ചുവന്നു തുടുത്തു..കുളപ്പടവിലെ ആൺ പായലിന്റെം പെൺ പായലിന്റെം  ചുണ്ടുകൾ കൊരുപ്പിച്ചു “ഒറ്റവലി” എന്നിട്ടൊരു കള്ളചിരിയോടെ ഫൌസിയയുടെ നനഞ്ഞോട്ടിയ മാറിടത്തിലേക്ക് അവൻ നോക്കി. ഇരുട്ടിൽ മച്ചുമ്പുറത്ത് ചാടുന്ന എലികളേയോർത്തപ്പോളവന് പേടിയായി. അവയുടെ ചടപട ശബ്ദവും കീറ്റലും അവനെ കൂടുതൽ ഭയപ്പെടുത്തി. അന്നു രാത്രി നസീറും കണ്ടു ആമിനയും ഫൌസിയയും അതേ സ്വപ്നം. വെള്ള കുതിരപ്പുറത്തേറി വരുന്ന രാജകുമാരന്റെ സ്വപ്നം.

ഗഗനചാരി

Image
മലമുകളിലെ മഴ നനഞ്ഞിട്ടുണ്ടോ നിങ്ങൾ . .??അന്ന് ഞാനാ കൊടുമുടിയുടെ തുഞ്ചത്തായിരുന്നു. അതിശയോക്തി  അല്ല അരിച്ചു കേറുന്ന തണുപ്പ്.അകലെ ദൃശ്യമാകുന്ന മേഘശകലങ്ങൾ ഒഴുകി അടുതെതുംപോഴേക്കും അദൃശ്യ മാകും പിന്നെ അനുഭവമാകും ..നമ്മളറിയും നമ്മെ പുണർന്നു നീങ്ങുന്ന ആ സുഖ ശീതളതയെ . വന്യതയടെ ഉത്തുംഗശ്രുന്ഗം .തളിർത്ത ,തണുത്ത ,തഴച്ച പച്ചപ്പ്‌ മാത്രം .സഹ്യന്റെ ശിഖരങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയ കാടിന്റെ മക്കൾ .ഒന്ന്  മൂരി നിവർത്തി ഞാൻ കലര്പ്പിലാത്ത വായു  ശ്വസിച്ചു .കാടിന്റ്റ്  .മണം ..അല്ല എന്റെ മണം തന്നെ ഗുരുപരമ്പരകലുടെ , പ്രപിതാമഹന്മാരുടെ ..അറിവിന്റെ ,അനുഭവത്തിന്റെ ഗന്ധം . അങ്ങകലെ ഇലച്ചാർത്തുകൾക്കിടയിൽ അലസമായ് മേയുന്ന കാട്ടിയും കുടുംബവും. ചില്ലകല്കിടയിൽ നിന്നും മുഴങ്ങിയ ചിലക്കൽ ..അതൊരു മലയണ്ണാൻ ആകണം .പേരറിയാത്ത പതിനായിരം നാദങ്ങൾ ..വൈജാത്യതിന്റെ കൂടു ''കാട് ''. വിശന്നു തുടങ്ങി .പക്ഷെ എനിക്ക് അവടെ നിനിന്ന് മാറാൻ മനസില്ലായിരുന്നു .കത്തുന്ന വിശപ്പിനു മരുന്നായി അല്പം ലഹരിയാകം .ചുരുട്ടിവച്ച കുപ്പായ കൈയ്‌ നിവർന്നു ..രണ്ടു ദിവസത്തെ യാത്രാ ക്ഷീണമുള്ള ബീഡികുറ്റി .  ലഹരിപ്പുക ഓരോ ബിന്ദുവും തേടിപ

തുഷാരം

Image
ഒ രുനോക്ക് കണ്ടിട്ട്  ദിവസം നാലായി .എട്ടാം ക്ലാസ്സുകാരന്റെ ഉള്ള്  പിടഞ്ഞു . വേനലവധിയാണ് അല്ലെങ്കിൽ സ്കൂളിൽ വച്ച് കാണേണ്കികലും ചെയാര്ന്നു . അവസാനം അമ്പലത്തിൽ വച്ചൊന്നു  കടാക്ഷിച്ചതാണ് .അവൻ  നീറി . അക്കാലത്ത്‌ മൊബൈൽ പോയിട്ട് ലാൻഡ്‌ ഫോണ്‍ പോലും ഇത്ര പ്രചുര പ്രചാരം  നേടി യിട്ടില്ല . ആകെയുള്ള ആശയവിനിമയോപാധി പ്രേമലേഖനങ്ങലാണ് .ഒരിക്കൽ കൂട്ടുകാരന്റെ പിടിപ്പുകേട് മൂലം  പ്രണയ പാരവശ്യം അണുവിട ചോരാതെ നാട്ടുകാർ വായിച്ചറിഞ്ഞതാണ് .ഒരിക്കൽ കൈപോള്ളിയോണ്ട്  ആ  മാധ്യമത്തെ  ആശ്രയിക്കാൻ വയ്യ .വിരഹ വേദന ആ കുഞ്ഞു മനസിനെ വല്ലാണ്ട് നോവിച്ചു. ഒടുവിൽ ഒഫീഷ്യൽ മെന്റൊർ ആയ പാക്കരനെ (ശരിക്കും അതവന്റെ പിതാവിന്റെ പേരായിരുന്നു .പക്ഷെ എല്ലാരും അവനെ തന്തക്കു വിളിച്ചു ശീലിച്ചു ഒടുവില വനും അത് ശീലമായി )സമീപിച്ചു . ഒപേറെഷൻ  മാസ്റ്റർ പ്ലാൻ  തയ്യാർ. അവൾടെ വീടിനു പിൻ ഭാഗത്തുള്ള  കനാലിനു സമീപം ഒരിടവഴിയുണ്ട്  അധികമാരും സഞ്ചരികാത്ത ഒരു വഴി മുക്കാലും മുന്നണി കാടുകളാണ് .പാക്കരൻ കനാലിന്റെ പൊക്കമുള്ള തിട്ടയിൽ  ഇരിപ്പുറപ്പിച്ചു .ബീഡി കത്തിച്ചു .താന്തോന്നിയായ അവനു അതിനുള്ള സ്വാതന്ത്ര്യം മനക്കരകാർ കൊടുത്തിരുന്നു .നട്ടുച്ച നേരമായോണ്ട്

നിന്നെയും കാത്ത് ഞാനുമാരാത്രിയും

Image
 ഇറിഞ്ഞിലുകണക്കേ...നക്ഷത്രങ് ങളായിരുന്നു ആകാശത്ത്  കാടിന്റെ നിലാവ് നിറഞ്ഞൊഴുകി പരന്നു .  വന്യത എന്നിലും നിറഞ്ഞു . ആ  നീല ശിലാതലത്തിൽ അവൾ എനിക്ക് വേണ്ടി ശ്വസിച്ചു .കാടിന്റെ സീൽക്കാരത്തിൽ  അവൾ നാണം മറന്നു, തത്വചിന്ത മറന്നു, ഞാൻ ഭയന്നിരുന്ന അവളുടെ സ്വത്വവാദം പോലും . ഞാനുമവളും മൃഗമായി പ്രകൃതിയായി .സുരത മൂര്ശ്ചയിൽ വിറയാർന്ന വാക്കുകൾ എന്റെ ചെവിയിൽ മൂളി  ''നമ്മുടെ ഉപാധികളില്ലാത്ത  പ്രണയം''. കൊടമഞ്ഞൊഴുകിനീങ്ങി ..പുല്മെടിൽ  ചിത്രങ്ങൾ  പിറന്നു . അവൾ അനാവൃതയായി പ്രകൃതിയായി ഞാൻ കാലവും .കാലം പ്രകൃതിയിൽ വല്ലാതെ ഭ്രമിച്ചുപോയി  സ്വര്ണ വർണമാർന്ന പുല്ലുകൾ ഞങ്ങള്കടിയിൽ ഞെരിജ്ഞ്ഞു ..ആ സ്വപ്നത്തിന്റെ താഴ്വരയിൽ ഞങ്ങളുടെ ഞരമ്പുകൾ അയഞ്ഞു  ജനിമൃതികൽക്കപ്പുറത്തു എന്റെ ഡയറി താളുകളിൽ കഥയോടുങ്ങി .ഞാൻ കാത്തിരിക്കുന്നു നിന്നെ .നമുക്ക് മടങ്ങിപോകാം  ആ  താഴ്വരയിലേക്ക് 

പൊള്ളുന്ന ഭൂമിയിൽ

കുറേ ചോദ്യങ്ങളുമായി തീവണ്ടി കയറി  കണ്ടെടുക്കാൻ പ്രായസമാംവണ്ണം സ്വപ്നങ്ങളും  ചിലത്  ചോദ്യങ്ങല്കിടയിൽ കുരുങ്ങി ഭാണ്ടതിന്റെ ഏതോ മൂലയിൽ . അമേദ്യതിന്റെ ഗന്ധമായിരുന്നു കാറ്റിനു, വിശപ്പിന്റെയും . ചെളി പുരണ്ട ജീവനുകൾ ,നപുംസകങ്ങൾ ,നാല്കാലികൾ  നല്ലവനായ മനുഷ്യന്റെ കണ്ണു കുത്തിപ്പോട്ടിച്ച മതം തോപ്പിയിട്ടും  തലപ്പാവ് വച്ചും വഴിനീളെ പല്ലിളിക്കുന്നു . സവർണ തോടുകുരികൾ ചാർത്തി നിരങ്ങുന്ന വണിക്കുകൾ . താടിനീണ്ട ഗുരുദ്വാരകൾ , നഗനരായ ആചാര്യന്മാർ . നിഴലുകളുടെ മറവിൽ യുവതിയുടെ നഗ്ന പൃഷ്ടം സ്വകാര്യത തേടി .  വഴിയിൽ കിടന്നും കിട്ടിയ ചോദ്യങ്ങൾ  ഭാണ്ടതിന്റെ കനം കൂട്ടി . ദേശം സുഹൃത്തിനെ തന്നു ,അവന്റെ മണമുള്ള  പ്ലാസ്റ്റിക്‌ മഞ്ഞക്കയർ ഹോസ്റ്റൽ റൂമിൽ കിടന്നതും കാട്ടി തന്നു . ഞാൻ ഒറ്റക്കല്ലേ ...ഇതെത്ര രസം എന്നെ ചൂഴ്നിറങ്ങുന്ന ഈ നീറ്റൽ  എകാന്തതയുടെതല്ലേ .ഈ  സുഖകരമായ വേദന . പ്രണയം പ്രണയം എന്നോട് മാത്രമായ പ്രണയം  ഉന്മാദം മദ്യമില്ലാത്ത മരുന്നില്ലാത്ത ദിനങ്ങള്ക്കും ഉന്മാദം  ഇലയങ്ങാത്ത വൃക്ഷങ്ങളുടെ നാടിനു വിട .ഗുരുവേ നന്ദി  എന്നെ വിളിക്കുന്നു കര്മഭൂമി ഞനോ എവ്ടെയെന്നരിയാതെ  ഉഴറുന്ന