തുഷാരം



രുനോക്ക് കണ്ടിട്ട്  ദിവസം നാലായി .എട്ടാം ക്ലാസ്സുകാരന്റെ ഉള്ള്  പിടഞ്ഞു .വേനലവധിയാണ് അല്ലെങ്കിൽ സ്കൂളിൽ വച്ച് കാണേണ്കികലും ചെയാര്ന്നു .അവസാനം അമ്പലത്തിൽ വച്ചൊന്നു  കടാക്ഷിച്ചതാണ് .അവൻ  നീറി .അക്കാലത്ത്‌ മൊബൈൽ പോയിട്ട് ലാൻഡ്‌ ഫോണ്‍ പോലും ഇത്ര പ്രചുര പ്രചാരം  നേടി യിട്ടില്ല .ആകെയുള്ള ആശയവിനിമയോപാധി പ്രേമലേഖനങ്ങലാണ് .ഒരിക്കൽ കൂട്ടുകാരന്റെ പിടിപ്പുകേട് മൂലം പ്രണയ പാരവശ്യം അണുവിട ചോരാതെ നാട്ടുകാർ വായിച്ചറിഞ്ഞതാണ് .ഒരിക്കൽ കൈപോള്ളിയോണ്ട് ആ  മാധ്യമത്തെ  ആശ്രയിക്കാൻ വയ്യ .വിരഹ വേദന ആ കുഞ്ഞു മനസിനെ വല്ലാണ്ട് നോവിച്ചു.ഒടുവിൽ ഒഫീഷ്യൽ മെന്റൊർ ആയ പാക്കരനെ (ശരിക്കും അതവന്റെ പിതാവിന്റെ പേരായിരുന്നു .പക്ഷെ എല്ലാരും അവനെ തന്തക്കു വിളിച്ചു ശീലിച്ചു ഒടുവില വനും അത് ശീലമായി )സമീപിച്ചു . ഒപേറെഷൻ  മാസ്റ്റർ പ്ലാൻ  തയ്യാർ. അവൾടെ വീടിനു പിൻ ഭാഗത്തുള്ള  കനാലിനു സമീപം ഒരിടവഴിയുണ്ട്  അധികമാരും സഞ്ചരികാത്ത ഒരു വഴി മുക്കാലും മുന്നണി കാടുകളാണ് .പാക്കരൻ കനാലിന്റെ പൊക്കമുള്ള തിട്ടയിൽ ഇരിപ്പുറപ്പിച്ചു .ബീഡി കത്തിച്ചു .താന്തോന്നിയായ അവനു അതിനുള്ള സ്വാതന്ത്ര്യം മനക്കരകാർ കൊടുത്തിരുന്നു .നട്ടുച്ച നേരമായോണ്ട് ആരും ആ വഴി വരില്ലെന്നു തീർച്ച (പാക്കര  ഉ വാ  ച :)കൂട്ടുകാരിവഴി ദൂത് അയച്ചിരുന്നു പ്രേമഭാജനത്തിന് പധതികൽ എല്ലാം .കാത്തിരുപ്പ് തുടങ്ങീട്ട് കുറേയായി ,,,നെഞ്ഞിടിപ്പ്‌ പുറത്തു കേട്ടുതുടങ്ങി ...എവടെ എന്റെ പ്രണയിനി ?പാക്കരന്റെ ബീഡികൾ വലിയ വലിയ ധൂമ പടലങ്ങളായി കാറ്റിൽ ലയിച്ചു .കമ്മ്യൂണിസ്റ്റ്‌ പച്ചകാടുകൾകിടയിൽ ചില കടും വർണങ്ങൾ   മിന്നി .ആഹ് ,,അവളെത്തിപ്പോയ് !!!..അടിവയട്ടീന്നെന്തോ മേലേക്ക് പാഞ്ഞു ..ഹൃദയം പട പട മിടിച്ചു .കടുത്ത ചുവപ്പ് ബ്ലൗസ് കടും മഞ്ഞ പട്ടു പാവാട ..ചന്ദനത്തിന്റെ നിരമാര്ന്നു ആ മേനിക്ക് .''നിഷ്കളങ്കത്വമുടലെടുത്തങ്ങനെ  നില്ക്കുന്ന വിസ്മയം പോലെ '' വ്രീളാ വിവശയായി മുഖം കുനിച്ചു നിന്നു .പരിഭ്രമം പുറത്തു കാണികാതെ ഞാൻ ചോദിച്ചു '' എന്തെ ഇപോ ദീപാരാധന തൊഴാൻ വരത്തെ?ആ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു .ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ കൊഞ്ചലും പരിഭവവും ഒന്നിച്ച ഒരു ചിണ്‌ങ്ങലാരുന്നു മറുപടി  . ചികഞ്ഞുള്ള എന്റെ ചോദ്യത്തിനു മുന്നിൽ  ഒടുവിൽ ആ വന കൊരകം അത്യധികം നാണത്തോടെ മൊഴിഞ്ഞു '' ചില ദിവസങ്ങളിൽ പെണ്‍കുട്ട്യോൾക്ക് അമ്പലത്തിൽ പോയ്കൂടാ ''. അതെന്താ ..ഒന്നും അറിഞ്ഞൂടാത്ത ഭാവത്തിൽ ഞാൻ ചോദിച്ചു .''ശോ '' പാദസരം കിലുക്കി അവളാ പച്ചപ്പിനുള്ളിൽ മറഞ്ഞു ....എട്ടാം ക്ലാസ്സുകാരന്റെ മനസ് നിറഞ്ഞു ..കുളിർത്തു .പുതുമഴയുടെ  മണം . [പാക്കരാ ,,,യഥാർത്ഥ  സുഹൃത്തേ ......തുഷാരം 

Comments

  1. ടാ ഇനിയും നീ ആ മഞ്ഞ്‌ കൊള്ളണോ...അത്‌ മണ്ണില്‍ വീണ്‌ മണ്ണോട്‌ ലയിച്ചില്ലേ...

    ReplyDelete

Post a Comment

Popular posts from this blog

ചാന്ദിനി എന്ന അരവാണി

A Trip to the Land of Brahma Kamal

ഓർമ്മകളിലെ ലക്ഷ്മി