പൊള്ളുന്ന ഭൂമിയിൽ




കുറേ ചോദ്യങ്ങളുമായി തീവണ്ടി കയറി 
കണ്ടെടുക്കാൻ പ്രായസമാംവണ്ണം സ്വപ്നങ്ങളും  ചിലത് 
ചോദ്യങ്ങല്കിടയിൽ കുരുങ്ങി ഭാണ്ടതിന്റെ ഏതോ മൂലയിൽ .
അമേദ്യതിന്റെ ഗന്ധമായിരുന്നു കാറ്റിനു, വിശപ്പിന്റെയും .
ചെളി പുരണ്ട ജീവനുകൾ ,നപുംസകങ്ങൾ ,നാല്കാലികൾ 
നല്ലവനായ മനുഷ്യന്റെ കണ്ണു കുത്തിപ്പോട്ടിച്ച മതം തോപ്പിയിട്ടും 
തലപ്പാവ് വച്ചും വഴിനീളെ പല്ലിളിക്കുന്നു .
സവർണ തോടുകുരികൾ ചാർത്തി നിരങ്ങുന്ന വണിക്കുകൾ . താടിനീണ്ട ഗുരുദ്വാരകൾ ,
നഗനരായ ആചാര്യന്മാർ .
നിഴലുകളുടെ മറവിൽ യുവതിയുടെ നഗ്ന പൃഷ്ടം സ്വകാര്യത തേടി .
 വഴിയിൽ കിടന്നും കിട്ടിയ ചോദ്യങ്ങൾ 
ഭാണ്ടതിന്റെ കനം കൂട്ടി . ദേശം സുഹൃത്തിനെ തന്നു ,അവന്റെ മണമുള്ള 
പ്ലാസ്റ്റിക്‌ മഞ്ഞക്കയർ ഹോസ്റ്റൽ റൂമിൽ കിടന്നതും കാട്ടി തന്നു .
ഞാൻ ഒറ്റക്കല്ലേ ...ഇതെത്ര രസം എന്നെ ചൂഴ്നിറങ്ങുന്ന ഈ നീറ്റൽ 
എകാന്തതയുടെതല്ലേ .ഈ  സുഖകരമായ വേദന .
പ്രണയം പ്രണയം എന്നോട് മാത്രമായ പ്രണയം 
ഉന്മാദം മദ്യമില്ലാത്ത മരുന്നില്ലാത്ത ദിനങ്ങള്ക്കും ഉന്മാദം 
ഇലയങ്ങാത്ത വൃക്ഷങ്ങളുടെ നാടിനു വിട .ഗുരുവേ നന്ദി 
എന്നെ വിളിക്കുന്നു കര്മഭൂമി ഞനോ എവ്ടെയെന്നരിയാതെ 
ഉഴറുന്നു .

Comments

Post a Comment

Popular posts from this blog

ചാന്ദിനി എന്ന അരവാണി

A Trip to the Land of Brahma Kamal

ഓർമ്മകളിലെ ലക്ഷ്മി