ഗഗനചാരി
മലമുകളിലെ മഴ നനഞ്ഞിട്ടുണ്ടോ നിങ്ങൾ . .??അന്ന് ഞാനാ കൊടുമുടിയുടെ തുഞ്ചത്തായിരുന്നു.
അതിശയോക്തി അല്ല അരിച്ചു കേറുന്ന തണുപ്പ്.അകലെ ദൃശ്യമാകുന്ന മേഘശകലങ്ങൾ ഒഴുകി അടുതെതുംപോഴേക്കും അദൃശ്യ മാകും പിന്നെ അനുഭവമാകും ..നമ്മളറിയും നമ്മെ പുണർന്നു നീങ്ങുന്ന ആ സുഖ ശീതളതയെ .
വന്യതയടെ ഉത്തുംഗശ്രുന്ഗം .തളിർത്ത ,തണുത്ത ,തഴച്ച പച്ചപ്പ് മാത്രം .സഹ്യന്റെ ശിഖരങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയ കാടിന്റെ മക്കൾ .ഒന്ന് മൂരി നിവർത്തി ഞാൻ കലര്പ്പിലാത്ത വായു ശ്വസിച്ചു .കാടിന്റ്റ് .മണം ..അല്ല എന്റെ മണം തന്നെ ഗുരുപരമ്പരകലുടെ , പ്രപിതാമഹന്മാരുടെ ..അറിവിന്റെ ,അനുഭവത്തിന്റെ ഗന്ധം . അങ്ങകലെ ഇലച്ചാർത്തുകൾക്കിടയിൽ അലസമായ് മേയുന്ന കാട്ടിയും കുടുംബവും. ചില്ലകല്കിടയിൽ നിന്നും മുഴങ്ങിയ ചിലക്കൽ ..അതൊരു മലയണ്ണാൻ ആകണം .പേരറിയാത്ത പതിനായിരം നാദങ്ങൾ ..വൈജാത്യതിന്റെ കൂടു ''കാട് ''.
വിശന്നു തുടങ്ങി .പക്ഷെ എനിക്ക് അവടെ നിനിന്ന് മാറാൻ മനസില്ലായിരുന്നു .കത്തുന്ന വിശപ്പിനു മരുന്നായി അല്പം ലഹരിയാകം .ചുരുട്ടിവച്ച കുപ്പായ കൈയ് നിവർന്നു ..രണ്ടു ദിവസത്തെ യാത്രാ ക്ഷീണമുള്ള ബീഡികുറ്റി . ലഹരിപ്പുക ഓരോ ബിന്ദുവും തേടിപാഞ്ഞു ..സപ്ത നാഡികളിലും ബ്രഹ്മം നിറഞ്ഞു ..എന്റെ ഭാരങ്ങളയഞ്ഞു ...ഞാൻ ..ഞാൻ ചെറുതാകുന്നു.വീണ്ടും .ഞാൻ ..ചെറുതായികൊണ്ടേയിരിക്കുന്നു ..ഒരു പൊട്ടുപോലെ...ഒരുപൂമ്പാറ്റയെപൊലെ ഞാൻ ...ആ മഞ്ഞുവീണ്‌റഞ്ഞ പാറക്കല്ലിൽ പറ്റിയിരുന്നു .എന്റെ ചിറകുകൾ ഇളകുനുന്ടായിരുന്നു ...
പെട്ടെന്നാരോ വിളിക്കുംപോലെ ...ഉള്തഴപ്പുകലിലെവ്ടെയോ നിന്നാണ് ആ വിളി .
അപ്പോഴേക്കും ഞാൻ പറക്കാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു ...ഞാൻ കൈകൾ ശക്തിയായിളക്കി കണ്ണുകൾ ഇറുക്കി അടച്ചു കാരണം ഉയരങ്ങലെനിക്ക് ഭയമാര്ന്നു പണ്ടേ . ഞാൻ പറന്നു...... കലമ്പൊട്ടി പൂത്ത കരിമ്പാറ കൾക്ക് മേലേ.. ..ആന ചൂരടിക്കുന്ന ഇല്ലിക്കാടുകൾക്ക് മേലെ ..വര്ഷത്തെ ഗർഭംധരിച്ച മാതൃ മേഘങ്ങളേ നിങ്ങള്ക്കിടയിലെക് ഞാനിതാ ..വരുന്നു ...എന്നെ ഏറ്റെടുക്കൂ .വിന്ധ്യന്റെ ഗർവ്വം ശമിപ്പിച്ച കുംഭോൽഭവാ...അങ്ങയുടെ പൂന്കാവനത്തിനു മീതേ പറക്കുകയാണ് ഞാൻ ..ദുരിത പർവങ്ങളിൽ പെട്ടുഴരുന്ന ഞങ്ങൾക്ക് മരുന്നാകേണമേ ..ഉയരങ്ങളുടെ ഉയരങ്ങളിൽ നിന്നു ഞാൻ കൈകൾ കൂപ്പി. സപ്തര്ഷികളിലെ ഭിഷ്വഗരൻ മന്ദഹസിച്ചു .ഞാൻ കൃതാർഥനായി ഗുരോ .അദ്ദേഹത്തോട് യാത്ര പറഞ്ഞു ഞാൻ വീണ്ടും പറന്നു .പെട്ടെന്നു തണുപ്പിനു ശക്തിയേറി ..എന്റെ മുന്നിൽ ഒരു പ്രകാശ ധാര മിന്നിമാഞ്ഞു .കാതടപ്പിക്കും വിധം ഇടിമുഴങ്ങി ..എവ്ടെയോ ഒരു മേഘം അമ്മയായി ..ഘനീഭവിച്ചുനിന്ന പ്രപഞ്ച ദുഃഖം കനത്ത നീർ നാഡികളായി ഭൂമിയെ പുൽകി ..എന്റെ ചിറകുകൾ തളരുന്നത് ഞാനറിഞ്ഞു ..എനിക്ക് ഭാരം കൂടി .......അല്ല ഞാൻ താഴേക്ക് പതിക്കുകയാണ് ...സർവ്വം സഹയായ അമ്മേ നിന്റെ മടിത്തട്ടിലേക് ഞാനിതാ....നിപതിക്കുന്നു ......ഞാൻ പെറ്റമ്മയെ ഓർത്തു ...കണ്ണിൽ ഇരുട്ടുകേറി ..............................................................................................................................കവിളിൽ തണുപ്പു തട്ടിയപ്പോ ഞാനുണർന്നു ...പെണ്ണിന്റെ മണം. നിയതി...വീണ്ടും നീ എന്നെ ലഹരിപിടിപ്പിക്കയാണോ ? ജീവിത യാഥാർത്യങ്ങളിൽ നിന്നെന്നെ അകറ്റു കയാണോ ?.അവളിവിടെയുമെത്തി .വിറയ്ക്കുന്ന തണുപ്പിൽ അവളുടെ മാറിടങ്ങൾ എനിക്ക് ചൂടുപകര്ന്നു ..ബോധാബോധങ്ങൾക്കിടയിൽ ..ആ വശ്യ സൌന്ദര്യം ഞാൻ കണ്ടു ആ തേജസുറ്റ കണ്കളിലെക് ഒരുമാത്ര നോക്കിയ ഞാൻ മൂര്ശ്ചിച്ചു വീണു ...മേഘക്കീറ് കൾക്കിടയിൽ ഞാൻ കണ്ട അതെ പ്രഭാപൂരം .
ഇതാണല്ലേ ഉത്തരാധുനികം
ReplyDeleteaano:)?
ReplyDeleteമനോഹരം...
ReplyDelete👍👍😊
ReplyDelete