നനഞ്ഞ സദാചാരം




 “നമ്മുടെ സഹോദരിമാരെ പീഡിപ്പിക്കുന്നവരെ വെടിവച്ചുകൊല്ലാൻ നിയമമുണ്ടാക്കാൻ തുനിഞ്ഞാൽ ആദ്യം നിയമസഭയിൽ അതിനെ അനുകൂലിച്ചു കൈപൊക്കുന്ന ആൾ ഞാനായിരിക്കും” പി.സി ജോർജ് കൈരളി റ്റിവിയുടെ “അന്യോന്യം” പരിപാടിയിൽ എൻ.പി ചന്ദ്രശേഖരനോട് പറഞ്ഞു. മഴകൊള്ളാതിരിക്കാൻ വേണ്ടി ചായക്കടയിൽ കയറി നിന്ന മനുഷ്യരെല്ലാം ആ പ്രസ്താവനയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.മുണ്ടിനക

ത്തേക്ക് തണുപ്പരിച്ച് കയറിയപ്പൊൾ പലർക്കും സാമൂഹിക പ്രതിബദ്ധതയുണർന്നു.ഇന്നത്തെ സമൂഹത്തിന്റെ പോക്കിനേ കുറിച്ച് അവർ വാചാലരായി.മൂല്യച്യുതിയോർത്ത് കുണ്ഠിതപെട്ടു.ധർമ്മരാജനും,പി.ജെ.കുര്യനും തുടങ്ങി നിർഭയയും മഞ്ഞപ്രയും വരെ വിഷയീഭവിച്ചു.തിരോന്തൊരത്തേക്ക് പോകാനിറങ്ങിയ
ദുശ്ശാസനക്കുറുപ്പ് ഉടയാത്ത ഖദറിൽ നിന്നോണ്ട് ഒരു പനാമയ്ക്ക് തീകോളുത്തി. കറുത്ത് തടിച്ച ചുണ്ടുകൾ ഒന്നു നക്കി നനച്ച ശേഷം കുറുപ്പ് പറഞ്ഞു “അങ്ങ് ഗൾഫിലൊക്കെ ചെയ്യുന്നപോലെ ഇവന്റെയൊക്കെ ഐറ്റം കണ്ടിച്ച് കളയണം”. “അതെ അതെ” ഒരു ചായ നീട്ടിയടിചോണ്ട് രാമണ്ണൻ കുറുപ്പിനെ ശരിവച്ചു. ബിവറേജിലേക്ക് പോകാൻ വന്ന പങ്ക്യാഷൻ മൂപ്പർ വിറക്കുന്ന കൈകളോടെ പ്രുഷ്ഠം ചൊറിഞ്ഞ്കൊണ്ട് തലയാട്ടി “റൈട്ട്”.
മഴ കനത്തു.തൂവാനം രാമണ്ണന്റെ ചില്ലലമാരയിലെ ബോണ്ടയും തണുപ്പിച്ചു തെറിച്ചു. ചർച്ച മഴക്കൊപ്പം കനത്തു.പുതിയ തലമുറയുടെ പോക്കിനെ ഓർത്ത് കുറുപ്പ് വേവലാതിപെട്ടു. പെട്ടന്നാണ് അതു സംഭവിച്ചത് അവരുടെ മഴകാഴ്ചയിലേക്ക് ഒരു ആക്റ്റീവ സ്കൂട്ടർ വന്നിറങ്ങി..നനഞ്ഞൂറ്റി വാരിയ ഒരു സർപ്പ സൌന്ദര്യം.പൊയ്സൺ പെർഫ്യുമിന്റെ മണം ചായക്കടയാകെ പരന്നു.ഭും!!! ആളിക്കത്തിയ അടുപ്പിലേക്ക് ആരൊ ഒരു തൊട്ടി വെള്ളമൊഴിച്ച പൊലെ നിശബ്ദത നനഞ്ഞ ചാരമായി. പങ്ക്യാ‍ഷൻ മൂപ്പരൊന്നു കാറി ആ കടുത്ത നിശബ്ദത ഭഞ്ജിക്കാൻ നോക്കി.പെടലിയൊന്നു വെട്ടിച്ച് അയാൾ കുറുപ്പിനേം രാമണ്ണനേം നൊക്കി. മൂപ്പർ ഞെട്ടി..!.രണ്ടുപേരുടെയും കണ്ണുകൾടെ സ്ഥാനത്ത് രണ്ടു കുഴികൾ,രണ്ട് അഗാധ ഗർത്തങ്ങൾ.!!........................................
.............................................................................................................................................
നനഞ്ഞൊട്ടിയ അവളുടെ ലെഗ്ഗിൻസിനു മുകളിൽ ഒരു വിടവു തേടി നാലു കണ്ണുകൾ ഇഴഞ്ഞു.

Comments

Popular posts from this blog

ചാന്ദിനി എന്ന അരവാണി

A Trip to the Land of Brahma Kamal

ഓർമ്മകളിലെ ലക്ഷ്മി