Posts

Showing posts from December, 2013

ഭ്രാന്തിയിൽ നിന്നു അമ്മയിലേക്കുള്ള ദൂരം

Image
''ഇവൾ ലീല. ഈ ഗ്രാമത്തിന്റെ രാത്രികൾക്ക് ലീലയുടെ വിയർപ്പിന്റെ ഗന്ധമായിരുന്നു എന്നതു ചരിത്രം'' ഏതൊരു ഗ്രാമത്തിനും സ്വന്തമായി ഒരു അഭിസാരികയുണ്ടാകും.. പകൽ വെളിച്ചത്തിൽ വഴിപിഴച്ചവളെന്ന പഴിയേറ്റുവാങ്ങാനും ഇരുളിന്റെമറവിൽ ആ ഗ്രാമത്തിന്റെ അടങ്ങാത്ത കാമം ശമിപ്പിക്കാനും ജന്മംകൊണ്ടവർ. ആഡംബര ജീവിതം മൊഹിച്ചിട്ടോ ആടങ്ങാത്ത ശരീര ദാഹം കൊണ്ടൊ അല്ല അവർ കുലടയെന്നെ പേരണിയുന്നത്. നിലമ്പൊത്താറായ കൂരകളിൽ തന്റ്റെ കുഞ്ഞുങ്ങൾ പട്ടിണി കൊണ്ട് ചാകാതിരിക്കാൻ വേണ്ടിയാണു അവർ മടിക്കുത്തഴിച്ചത്. ഇവൾ ലീല. ഈ ഗ്രാമത്തിന്റെ രാത്രികൾക്ക് ലീലയുടെ വിയർപ്പിന്റെ ഗന്ധമായിരുന്നു എന്നതു ചരിത്രം. എന്റെ കാഴ്ചയിലേക്ക് അവൾ നടന്നു വന്നപ്പൊഴെക്കും ആ ശരീരത്തിൽ നിറയെ ചുളിവുകൾ മാത്രമായിരുന്നു. പ്രതാപകാലത്തിന്റെ  ചരിത്രം പറയാൻ ഒരു കറുത്ത മുടിപോലും അവശേഷിച്ചിരുന്നില്ല ആ തലയിൽ. ഇന്നത്തെ ലീലയ്ക്ക് ശ്രുംഗാരചേഷ്ടകളറിയില്ല നിർവികാരതയാണ് ആ പഴകി ദ്രവിച്ച കണ്ണുകൾക്ക്.നിലതെറ്റിയമനസുമാ‍യി ഒട്ടിയവയറിനോട് ചേർത്തുപിടിച്ച മടിശീലയിൽ ഉണക്കപൊയിലയുമായി ഇടവഴിയിലൂടെ വേഗത്തിൽ നടന്നു നീങ്ങും. ആരെയൊക്കെയോ എന്തിനെയൊക്കെയൊ ഭയന്നിട്ടെന്നവ