Posts

A Trip to the Land of Brahma Kamal

Image
സമയം  3.30 പിഎം. വിരസമായ മൂന്നു മണിക്കൂർനീണ്ട വിമാന യാത്രയ്ക്ക് വിരാമം .മൂന്നുപേർ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാലുകുത്തുന്നു. ഏതോ ഫർണസിലേക്ക് ഓടിയടുത്ത പോലെ തോന്നി .ചൂട് കാറ്റ് .ചുട്ടുപൊള്ളുന്ന ദില്ലി . മുകുന്ദനും കാക്കനാടനും വി കെ എന്നും വിജയനുമൊക്കെ പറഞ്ഞതിനുമപ്പുറം ഒരുപാട് വളർന്ന ദില്ലി . മാലിന്യ പുകയുടെ, പൊടിപടലങ്ങളുട പുതപ്പണിഞ്ഞ ദില്ലി .വിമാനത്താവളത്തിൽ ആകാശയാനങ്ങൾ നിരയിട്ടിരിക്കുന്നു .ഉറുമ്പിൻ കൂട് പൊളിഞ്ഞു വീഴുന്നു. മഹാനഗരത്തിന്റെ തിരക്കിലേക്ക് ജനങ്ങൾ നുരച്ചിറങ്ങുന്നു
.ഞങ്ങൾ പുറത്തു കടന്നു. ഗാന്ധി വിഹാറിൽ ഭവാനി കാത്തിരിക്കുകയാണ് ഉച്ചമുതൽ .വഴിയോട്ടു തിട്ടമില്ലതാനും . ഒരു ചായ പിടിപ്പിക്കാം ഒപ്പം ഒരു പുകയും .അടുത്ത് കണ്ട ചായപ്പീടികയ്ക്ക് മുന്നിൽ ലഗേജുകൾ ഒതുക്കി ഞങ്ങളോരോ ചായ പറഞ്ഞു ഓർ ഏക് ബഡാ ഗോൾഡ് . .പെട്ടെന്നാണൊരാരവം  പരിസരത്തു നിവർത്തി വച്ച കുടയൊന്ന് ആകാശത്തേക്ക് പറന്നുയർന്നു അപ്രത്യക്ഷമാകുന്നു. പൊടിക്കാറ്റാണ്!!.
അത്‌രക്ക്(ഇഞ്ചി ) ചായയിലും കണ്ണിലും മൂക്കിലുമൊക്കെ പൊടി പാറ്റി ഉള്ളിരോരുപിടി തീകോരിയിട്ട് ആ കാറ്റ് മറഞ്ഞു .അത് പറയാതെ പറഞ്ഞു ഇന്ദ്രപ്രസ്ഥത്തിലേക്ക് സ്…

ഭ്രാന്തിയിൽ നിന്നു അമ്മയിലേക്കുള്ള ദൂരം

Image

നനഞ്ഞ സദാചാരം

Image
“നമ്മുടെ സഹോദരിമാരെ പീഡിപ്പിക്കുന്നവരെ വെടിവച്ചുകൊല്ലാൻ നിയമമുണ്ടാക്കാൻ തുനിഞ്ഞാൽ ആദ്യം നിയമസഭയിൽ അതിനെ അനുകൂലിച്ചു കൈപൊക്കുന്ന ആൾ ഞാനായിരിക്കും” പി.സി ജോർജ് കൈരളി റ്റിവിയുടെ “അന്യോന്യം” പരിപാടിയിൽ എൻ.പി ചന്ദ്രശേഖരനോട് പറഞ്ഞു. മഴകൊള്ളാതിരിക്കാൻ വേണ്ടി ചായക്കടയിൽ കയറി നിന്ന മനുഷ്യരെല്ലാം ആ പ്രസ്താവനയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.മുണ്ടിനക

ത്തേക്ക് തണുപ്പരിച്ച് കയറിയപ്പൊൾ പലർക്കും സാമൂഹിക പ്രതിബദ്ധതയുണർന്നു.ഇന്നത്തെ സമൂഹത്തിന്റെ പോക്കിനേ കുറിച്ച് അവർ വാചാലരായി.മൂല്യച്യുതിയോർത്ത് കുണ്ഠിതപെട്ടു.ധർമ്മരാജനും,പി.ജെ.കുര്യനും തുടങ്ങി നിർഭയയും മഞ്ഞപ്രയും വരെ വിഷയീഭവിച്ചു.തിരോന്തൊരത്തേക്ക് പോകാനിറങ്ങിയ
ദുശ്ശാസനക്കുറുപ്പ് ഉടയാത്ത ഖദറിൽ നിന്നോണ്ട് ഒരു പനാമയ്ക്ക് തീകോളുത്തി. കറുത്ത് തടിച്ച ചുണ്ടുകൾ ഒന്നു നക്കി നനച്ച ശേഷം കുറുപ്പ് പറഞ്ഞു “അങ്ങ് ഗൾഫിലൊക്കെ ചെയ്യുന്നപോലെ ഇവന്റെയൊക്കെ ഐറ്റം കണ്ടിച്ച് കളയണം”. “അതെ അതെ” ഒരു ചായ നീട്ടിയടിചോണ്ട് രാമണ്ണൻ കുറുപ്പിനെ ശരിവച്ചു. ബിവറേജിലേക്ക് പോകാൻ വന്ന പങ്ക്യാഷൻ മൂപ്പർ വിറക്കുന്ന കൈകളോടെ പ്രുഷ്ഠം ചൊറിഞ്ഞ്കൊണ്ട് തലയാട്ടി “റൈട്ട്”. മഴ കനത്തു.തൂവാനം രാമണ്ണന്റെ ചില്ലല…

ഓർമ്മകളിലെ ലക്ഷ്മി

Image
സൂര്യനും പതിവിലേറെ തെളിഞ്ഞ് കത്തുന്നുഎന്റെ മനസുപോലെ എന്നവൾക്ക് തൊന്നി.എങ്ങിനെ തോന്നാതിരിക്കും?തെയിലക്കൊളുന്തുകളുടെ ഇളന്ന പച്ചക്കപ്പുറം നീലാകാശം. അതായിരുന്നു ഈക്കാലമത്രയും അവളുടെ ലോകം. തോട്ടത്തിന്റെ തണുപ്പിലൂടെയും തിണർപ്പിലൂടെയും മൂക്കട്ടയൊലിപ്പിച്ച് നടന്നകാലത്തും; വിജനമായ ഇടവഴികളെയും,രാത്രികളെയും, തോട്ടത്തെ തന്നെയും ഭയന്ന തരുണിയായപ്പൊഴും ഉള്ളിലിരുന്നാരോ പറയുമ്പോലെ തോന്നി ഞങ്ങൾ എന്തോ പാപം ചെയ്തവരാണെന്ന്.അവളുടെ സംശയം ദൂരീകരണത്തിനു പ്രാപ്ത്തരായ ആരെയും അവൾ സ്വന്തം കൂട്ടത്തിൽ കണ്ടിരുന്നുല്ല. അങ്ങനെ ആ സംശയം ചലമിറ്റി വിങ്ങുന്ന ഒരു കരപ്പൻ പോലെ അവളിൽ കിടന്നു.എങ്കിലും ഇടയ്ക്കെപ്പൊഴൊ ഒരു തിരിച്ചറിവ് വന്നു..അത് അവളും കൊളുന്തു നുള്ളാൻ തുടങ്ങിയപ്പൊഴാണെന്നു തോന്നുന്നു..ഒരു തരം ധൈര്യം.ഒരുമിച്ചു നിൽക്കുമ്പോൾ തൊന്നുന്ന ഒരു സുരക്ഷിതത്വ ബോധം.കൂലിവാങ്ങി കുടിയിലേക്ക് പൊകുമ്പൊഴേക്കും ഇല്ലാണ്ടാകുന്ന ഒരുതരം കരുത്ത് അവൾ കൂട്ടുകാർക്കിടയിൽ വച്ച് അനുഭവിച്ചു...............................................................................................................................................................…

തമിഴന്റെ പെണ്ണ്

Image
ഇഴമുറിയാതെ പെയ്ത മഴയിൽ ലോകമാകെ മാറിയപോലെ..ദുരന്ത വാർത്തകളൊരു പരമ്പരപോലെ വന്നുകൊണ്ടിരിക്കുന്നു.നനഞ്ഞുകുതിർന്ന കൂരകളിൽ വ്യാധികളൊഴിഞ്ഞ നേരമില്ല.ആശുപത്രികിടക്കകൾ നിറഞ്ഞു..ലോഷനും ബ്ലീച്ചിങ് പൌഡറും മണക്കുന്ന വരാന്തകളിൽ കർക്കിടകത്തിന്റെ തണുപ്പും പുതച്ച് ജനം വിറങ്ങലിച്ച് കിടന്നു. വരാന്തയക്ക് കീഴേ ഒഴുകുന്ന കലക്കവെള്ളത്തിൽ കഫക്കഷണങ്ങളങ്ങോളമിങ്ങോളമൊഴുകിനടന്നു. മഞ്ഞപിത്തവും ഡെങ്കിപ്പനി തുടങ്ങിയ മഹാമാരികൾ പടർന്നുപിടിക്കുകയാണ്.ഏതുനിമിഷവുമുണ്ടായേക്കാവുന്ന ഒരു മേഘവിസ്ഫോടനത്തിനെന്നപോലെ മരണം ആശുപത്രികൾക്കും കുടിലുകൾക്കും മുകളിൽ കനത്തു നിന്നു. പറമ്പിൽ മുട്ടൊപ്പം വെള്ളമാണ്..കിഴക്കേവീട്ടിലെ ചാണകക്കുഴിനിറഞ്ഞ് ഞങ്ങടെ മുറ്റത്തേക്കൊഴുകി.അഴുകിയ ഇലകളുടെയും ചാണകത്തിന്റെയും നാറ്റം തീൻ മേശവരെയുമെത്തി.നേരം വൈകിയാൽ അസഹനീയമായ കൊതുകുകടിയും.പത്രകാരൊച്ച വച്ചതിന്റെ പേരിൽ ആരോഗ്യപ്രവർത്തകരുടെ തലവെട്ടം എന്റെ പുരയിടത്തിലും കണ്ടു.വളരെ പെട്ടെന്നൊരു ബോധവൽക്കരണം നടത്തി ചെറിയ ചൂടുള്ള ഒരു ചായേം കുടിച്ച് ,മുട്ടൊപ്പം പാന്റ്സും ചുരുട്ടിവച്ച് ആരെയൊക്കെയൊ പ്രാകികൊണ്ട് അവർ മടങ്ങി.
“ടാ..ആ കക്കൂസൊന്ന് കോരണം കാലം കുറെയായി.ഈ മഴ ഇങ്ങനെ തുടരുമ്…

ചാന്ദിനി എന്ന അരവാണി

Image
പള്ളീക്കൂടത്തിൽ പഠിക്കുന്ന കാലത്തേ അവന് ചങ്ങാത്തം പെൺപിള്ളേരോടാണ്. അവരുടെ പാവാടതുമ്പിൽ കുരുങ്ങി നടക്കാനാണു അവന് പഥ്യം.പൊരയിലെത്ത്യാലും ഇത്താന്റെ പിന്നീന്ന് മാറാണ്ട് അടുക്കളെടെ പിന്നാമ്പുറത്തോ കുളിക്കടവിലോ ഒക്കെ ചുറ്റിത്തിരിയും. ഹൈസ്കൂളിൽ പോകാൻ തുടങ്ങിയ കാലത്തും ഇത്താനെ കൊണ്ട് അവൻ കണ്ണെഴുതിക്കും പൌഡറും ഇടുവിക്കും.“നസീറേ പെണ്ണ്ങ്ങള് കുളിക്ക്ന്നടത്ത് നിനക്കെന്നാടാ കാര്യം” അയലത്തെ കിളവിതള്ള കണ്ണുരുട്ടി. അതിനുത്തരം പറഞ്ഞത് ഫൌസിയ ആരുന്നു.“ഓനവിടെ നിന്നൊട്ടെ ഇത്താത്ത ഓനെ ഞമ്മടെ കൂട്ടത്തിലൊരാളായിട്ടേ കണ്ടിട്ടുള്ളൂ.ഓൻ നസീറല്ല നസിറിയാ ആകെണ്ടിയിരുന്ന്” പെണ്ണ്ങ്ങൾ അടിമുടിയിളക്കി ചിരിച്ചു.നസിറിന്റെ മുഖം ചുവന്നു തുടുത്തു..കുളപ്പടവിലെ ആൺ പായലിന്റെം പെൺ പായലിന്റെം  ചുണ്ടുകൾ കൊരുപ്പിച്ചു “ഒറ്റവലി” എന്നിട്ടൊരു കള്ളചിരിയോടെ ഫൌസിയയുടെ നനഞ്ഞോട്ടിയ മാറിടത്തിലേക്ക് അവൻ നോക്കി.
ഇരുട്ടിൽ മച്ചുമ്പുറത്ത് ചാടുന്ന എലികളേയോർത്തപ്പോളവന് പേടിയായി. അവയുടെ ചടപട ശബ്ദവും കീറ്റലും അവനെ കൂടുതൽ ഭയപ്പെടുത്തി. അന്നു രാത്രി നസീറും കണ്ടു ആമിനയും ഫൌസിയയും അതേ സ്വപ്നം. വെള്ള കുതിരപ്പുറത്തേറി വരുന്ന രാജകുമാരന്റെ സ്വപ്നം. കിനാവള്ളിയിൽ…

ഗഗനചാരി

Image
മലമുകളിലെ മഴ നനഞ്ഞിട്ടുണ്ടോ നിങ്ങൾ . .??അന്ന് ഞാനാ കൊടുമുടിയുടെ തുഞ്ചത്തായിരുന്നു.
അതിശയോക്തി  അല്ല അരിച്ചു കേറുന്ന തണുപ്പ്.അകലെ ദൃശ്യമാകുന്ന മേഘശകലങ്ങൾ ഒഴുകി അടുതെതുംപോഴേക്കും അദൃശ്യ മാകും പിന്നെ അനുഭവമാകും ..നമ്മളറിയും നമ്മെ പുണർന്നു നീങ്ങുന്ന ആ സുഖ ശീതളതയെ . വന്യതയടെ ഉത്തുംഗശ്രുന്ഗം .തളിർത്ത ,തണുത്ത ,തഴച്ച പച്ചപ്പ്‌ മാത്രം .സഹ്യന്റെ ശിഖരങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയ കാടിന്റെ മക്കൾ .ഒന്ന്  മൂരി നിവർത്തി ഞാൻ കലര്പ്പിലാത്ത വായു  ശ്വസിച്ചു .കാടിന്റ്റ്  .മണം ..അല്ല എന്റെ മണം തന്നെ ഗുരുപരമ്പരകലുടെ , പ്രപിതാമഹന്മാരുടെ ..അറിവിന്റെ ,അനുഭവത്തിന്റെ ഗന്ധം . അങ്ങകലെ ഇലച്ചാർത്തുകൾക്കിടയിൽ അലസമായ് മേയുന്ന കാട്ടിയും കുടുംബവും. ചില്ലകല്കിടയിൽ നിന്നും മുഴങ്ങിയ ചിലക്കൽ ..അതൊരു മലയണ്ണാൻ ആകണം .പേരറിയാത്ത പതിനായിരം നാദങ്ങൾ ..വൈജാത്യതിന്റെ കൂടു ''കാട് ''. വിശന്നു തുടങ്ങി .പക്ഷെ എനിക്ക് അവടെ നിനിന്ന് മാറാൻ മനസില്ലായിരുന്നു .കത്തുന്ന വിശപ്പിനു മരുന്നായി അല്പം ലഹരിയാകം .ചുരുട്ടിവച്ച കുപ്പായ കൈയ്‌ നിവർന്നു ..രണ്ടു ദിവസത്തെ യാത്രാ ക്ഷീണമുള്ള ബീഡികുറ്റി .  ലഹരിപ്പുക ഓരോ ബിന്ദുവും തേടിപാഞ്ഞു ..സപ്ത…