A Trip to the Land of Brahma Kamal
സമയം 3.30 പിഎം. വിരസമായ മൂന്നു മണിക്കൂർനീണ്ട വിമാന യാത്രയ്ക്ക് വിരാമം .മൂന്നുപേർ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാലുകുത്തുന്നു. ഏതോ ഫർണസിലേക്ക് ഓടിയടുത്ത പോലെ തോന്നി .ചൂട് കാറ്റ് .ചുട്ടുപൊള്ളുന്ന ദില്ലി . മുകുന്ദനും കാക്കനാടനും വി കെ എന്നും വിജയനുമൊക്കെ പറഞ്ഞതിനുമപ്പുറം ഒരുപാട് വളർന്ന ദില്ലി . മാലിന്യ പുകയുടെ, പൊടിപടലങ്ങളുട പുതപ്പണിഞ്ഞ ദില്ലി .വിമാനത്താവളത്തിൽ ആകാശയാനങ്ങൾ നിരയിട്ടിരിക്കുന്നു .ഉറുമ്പിൻ കൂട് പൊളിഞ്ഞു വീഴുന്നു. മഹാനഗരത്തിന്റെ തിരക്കിലേക്ക് ജനങ്ങൾ നുരച്ചിറങ്ങുന്നു .ഞങ്ങൾ പുറത്തു കടന്നു. ഗാന്ധി വിഹാറിൽ ഭവാനി കാത്തിരിക്കുകയാണ് ഉച്ചമുതൽ .വഴിയോട്ടു തിട്ടമില്ലതാനും . ഒരു ചായ പിടിപ്പിക്കാം ഒപ്പം ഒരു പുകയും .അടുത്ത് കണ്ട ചായപ്പീടികയ്ക്ക് മുന്നിൽ ലഗേജുകൾ ഒതുക്കി ഞങ്ങളോരോ ചായ പറഞ്ഞു ഓർ ഏക് ബഡാ ഗോൾഡ് . .പെട്ടെന്നാണൊരാരവം പരിസരത്തു നിവർത്തി വച്ച കുടയൊന്ന് ആകാശത്തേക്ക് പറന്നുയർന്നു അപ്രത്യക്ഷമാകുന്നു. പൊടിക്കാറ്റാണ്!!. അത്‌രക്ക്(ഇഞ്ചി ) ചായയിലും കണ്ണിലും മൂക്കിലുമൊക്കെ പൊടി പാറ്റി ഉള്ളിരോരുപിടി തീകോരിയിട്ട് ആ കാറ്റ് മറഞ്ഞു .അത് പറയാതെ പറഞ്ഞു ഇന്ദ്രപ്രസ്ഥത്തിലേക