ഓർമ്മകളിലെ ലക്ഷ്മി
സൂര്യനും പതിവിലേറെ തെളിഞ്ഞ് കത്തുന്നുഎന്റെ മനസുപോലെ എന്നവൾക്ക് തൊന്നി.എങ്ങിനെ തോന്നാതിരിക്കും?തെയിലക്കൊളുന്തുകളുടെ ഇളന്ന പച്ചക്കപ്പുറം നീലാകാശം. അതായിരുന്നു ഈക്കാലമത്രയും അവളുടെ ലോകം. തോട്ടത്തിന്റെ തണുപ്പിലൂടെയും തിണർപ്പി ലൂടെയും മൂക്കട്ടയൊലിപ്പിച്ച് നടന്നകാലത്തും; വിജനമായ ഇടവഴികളെയും,രാത്രികളെയും, തോട്ടത്തെ തന്നെയും ഭയന്ന തരുണിയായപ്പൊഴും ഉള്ളിലിരുന്നാരോ പറയുമ്പോലെ തോന്നി ഞങ്ങൾ എന്തോ പാപം ചെയ്തവരാണെന്ന്.അവളുടെ സംശയം ദൂരീകരണത്തിനു പ്രാപ്ത്തരായ ആരെയും അവൾ സ്വന്തം കൂട്ടത്തിൽ കണ്ടിരുന്നുല്ല. അങ്ങനെ ആ സംശയം ചലമിറ്റി വിങ്ങുന്ന ഒരു കരപ്പൻ പോലെ അവളിൽ കിടന്നു.എങ്കിലും ഇടയ്ക്കെപ്പൊഴൊ ഒരു തിരിച്ചറിവ് വന്നു..അത് അവളും കൊളുന്തു നുള്ളാൻ തുടങ്ങിയപ്പൊഴാണെന്നു തോന്നുന്നു..ഒരു തരം ധൈര്യം.ഒരുമിച്ചു നിൽക്കുമ്പോൾ തൊന്നുന്ന ഒരു സുരക്ഷിതത്വ ബോധം.കൂലിവാങ്ങി കുടിയിലേക്ക് പൊകുമ്പൊഴേക്കും ഇല്ലാണ്ടാകുന്ന ഒരുതരം കരുത്ത് അവൾ കൂട്ടുകാർക്കിടയിൽ വച്ച് അനുഭവിച്ചു..............................................................................................................................................................