തമിഴന്റെ പെണ്ണ്
ഇഴമുറിയാതെ പെയ്ത മഴയിൽ ലോകമാകെ മാറിയപോലെ..ദുരന്ത വാർത്തകളൊരു പരമ്പരപോലെ വന്നുകൊണ്ടിരിക്കുന്നു.നനഞ്ഞുകുതിർന്ന കൂരകളിൽ വ്യാധികളൊഴിഞ്ഞ നേരമില്ല.ആശുപത്രികിടക്കകൾ നിറഞ്ഞു..ലോഷനും ബ്ലീച്ചിങ് പൌഡറും മണക്കുന്ന വരാന്തകളിൽ കർക്കിടകത്തിന്റെ തണുപ്പും പുതച്ച് ജനം വിറങ്ങലിച്ച് കിടന്നു. വരാന്തയക്ക് കീഴേ ഒഴുകുന്ന കലക്കവെള്ളത്തിൽ കഫക്കഷണങ്ങളങ്ങോളമിങ്ങോളമൊഴുകിനടന്നു. മഞ്ഞപിത്തവും ഡെങ്കിപ്പനി തുടങ്ങിയ മഹാമാരികൾ പടർന്നുപിടിക്കുകയാണ്.ഏതുനിമിഷവുമുണ്ടായേക്കാവുന്ന ഒരു മേഘവിസ്ഫോടനത്തിനെന്നപോലെ മരണം ആശുപത്രികൾക്കും കുടിലുകൾക്കും മുകളിൽ കനത്തു നിന്നു. പറമ്പിൽ മുട്ടൊപ്പം വെള്ളമാണ്..കിഴക്കേവീട്ടിലെ ചാണകക്കുഴിനിറഞ്ഞ് ഞങ്ങടെ മുറ്റത്തേക്കൊഴുകി.അഴുകിയ ഇലകളുടെയും ചാണകത്തിന്റെയും നാറ്റം തീൻ മേശവരെയുമെത്തി.നേരം വൈകിയാൽ അസഹനീയമായ കൊതുകുകടിയും.പത്രകാരൊച്ച വച്ചതിന്റെ പേരിൽ ആരോഗ്യപ്രവർത്തകരുടെ തലവെട്ടം എന്റെ പുരയിടത്തിലും കണ്ടു.വളരെ പെട്ടെന്നൊരു ബോധവൽക്കരണം നടത്തി ചെറിയ ചൂടുള്ള ഒരു ചായേം കുടിച്ച് ,മുട്ടൊപ്പം പാന്റ്സും ചുരുട്ടിവച്ച് ആരെയൊക്കെയൊ പ്രാകികൊണ്ട് അവർ മടങ്ങി. “ടാ..ആ കക്കൂസൊന്ന് കോരണം കാലം കുറെയായ...