ചാന്ദിനി എന്ന അരവാണി
പള്ളീക്കൂടത്തിൽ പഠിക്കുന്ന കാലത്തേ അവന് ചങ്ങാത്തം പെൺപിള്ളേരോടാണ്. അവരുടെ പാവാടതുമ്പിൽ കുരുങ്ങി നടക്കാനാണു അവന് പഥ്യം.പൊരയിലെത്ത്യാലും ഇത്താന്റെ പിന്നീന്ന് മാറാണ്ട് അടുക്കളെടെ പിന്നാമ്പുറത്തോ കുളിക്കടവിലോ ഒക്കെ ചുറ്റിത്തിരിയും. ഹൈസ്കൂളിൽ പോകാൻ തുടങ്ങിയ കാലത്തും ഇത്താനെ കൊണ്ട് അവൻ കണ്ണെഴുതിക്കും പൌഡറും ഇടുവിക്കും.“നസീറേ പെണ്ണ്ങ്ങള് കുളിക്ക്ന്നടത്ത് നിനക്കെന്നാടാ കാര്യം” അയലത്തെ കിളവിതള്ള കണ്ണുരുട്ടി. അതിനുത്തരം പറഞ്ഞത് ഫൌസിയ ആരുന്നു.“ഓനവിടെ നിന്നൊട്ടെ ഇത്താത്ത ഓനെ ഞമ്മടെ കൂട്ടത്തിലൊരാളായിട്ടേ കണ്ടിട്ടുള്ളൂ.ഓൻ നസീറല്ല നസിറിയാ ആകെണ്ടിയിരുന്ന്” പെണ്ണ്ങ്ങൾ അടിമുടിയിളക്കി ചിരിച്ചു.നസിറിന്റെ മുഖം ചുവന്നു തുടുത്തു..കുളപ്പടവിലെ ആൺ പായലിന്റെം പെൺ പായലിന്റെം ചുണ്ടുകൾ കൊരുപ്പിച്ചു “ഒറ്റവലി” എന്നിട്ടൊരു കള്ളചിരിയോടെ ഫൌസിയയുടെ നനഞ്ഞോട്ടിയ മാറിടത്തിലേക്ക് അവൻ നോക്കി. ഇരുട്ടിൽ മച്ചുമ്പുറത്ത് ചാടുന്ന എലികളേയോർത്തപ്പോളവന് പേടിയായി. അവയുടെ ചടപട ശബ്ദവും കീറ്റലും അവനെ കൂടുതൽ ഭയപ്പെടുത്തി. അന്നു രാത്രി നസീറും കണ്ടു ആമിനയും ഫൌസിയയും അതേ സ്വപ്നം. വെള്ള കുതിരപ്പുറത്തേറി വരുന്ന രാജകുമാരന്റെ സ്വപ...